Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shreyams Kumar

എല്‍ഡിഎഫിന്‍റെ തോല്‍വിക്കു കാരണം കാലുവാരല്‍: ശ്രേ​യാം​സ്‌​ കു​മാ​ര്‍

കോ​​ഴി​​ക്കോ​​ട്: മു​​ന്ന​​ണി ​​സം​​വി​​ധാ​​ന​​ത്തി​​ല്‍ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്നു വി​​ല​​യി​​രു​​ത്തി​​യ ആ​​ര്‍ജെ​​ഡി സം​​സ്ഥാ​​ന കൗ​​ണ്‍സി​​ല്‍ യോ​​ഗം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും എ​​ല്‍ഡി​​എ​​ഫി​​നു​​ണ്ടാ​​യ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍വി​​ക്കു കാ​​ര​​ണം കാ​​ലു​​വാ​​ര​​ലാ​​ണെ​​ന്നും തു​​റ​​ന്ന​​ടി​​ച്ചു.

ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ല്‍ വേ​​ണ്ട​​ത്ര പ​​രി​​ഗ​​ണ​​ന ല​​ഭി​​ക്കാ​​ത്ത​​തി​​ല്‍ യോ​​ഗ​​ത്തി​​ലു​​യ​​ര്‍ന്ന ശ​​ക്ത​​മാ​​യ അ​​മ​​ര്‍ഷ​​ത്തി​​നൊ​​ടു​​വി​​ല്‍, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം.​​വി. ശ്രേ​​യാം​​സ്‌​​ കു​​മാ​​ര്‍ നേ​​തൃ​​സ്ഥാ​​ന​​ത്തു​​നി​​ന്നു രാ​​ജി​​വ​​യ്ക്കാ​​നു​​ള്ള സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​വ​​ളം അ​​ട​​ക്കം പാ​​ര്‍ട്ടി​​ക്കു കൂ​​ടു​​ത​​ല്‍ സീ​​റ്റു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യ​​വും സം​​സ്ഥാ​​ന കൗ​​ണ്‍സി​​ലി​​ല്‍ ഉ​​യ​​ര്‍ന്നു. യോ​​ഗ​​ത്തി​​നു​​ശേ​​ഷം എം.​​വി. ശ്രേ​​യാം​​സ്‌​​ കു​​മാ​​ര്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണ​​ത്തി​​ലും എ​​ല്‍ഡി​​എ​​ഫി​​ല്‍ ആ​​ര്‍ജെ​​ഡി നേ​​രി​​ടു​​ന്ന അ​​വ​​ഗ​​ണ​​ന തു​​റ​​ന്ന​​ടി​​ച്ചു.

എ​​ല്‍ഡി​​എ​​ഫ് വി​​ടു​​ക എ​​ന്ന​​ത് നി​​ല​​വി​​ല്‍ പാ​​ര്‍ട്ടി​​യു​​ടെ അ​​ജ​​ണ്ട​​യി​​ലി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ ശ്രേ​​യാം​​സ്‌​​കു​​മാ​​ര്‍, താ​​ന്‍ ഇ​​നി തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചു. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മു​​ന്ന​​ണി​​ക്കു​​ള്ളി​​ല്‍നി​​ന്നു​​ത​​ന്നെ ഉ​​ണ്ടാ​​യ അ​​ച്ച​​ട​​ക്ക​​രാ​​ഹി​​ത്യ​​വും കാ​​ലു​​വാ​​ര​​ലു​​മാ​​ണ് ആ​​ര്‍ജെ​​ഡി സ്ഥാ​​നാ​​ര്‍ഥി​​ക​​ളു​​ടെ പ​​രാ​​ജ​​യ​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്ന പ​​ര​​സ്യ​​വി​​മ​​ര്‍ശ​​ത്തി​​നും അ​​ദ്ദേ​​ഹം ത​​യാ​​റാ​​യി.

അ​​ടു​​ത്ത​​കാ​​ല​​ത്ത് പ​​ല നേ​​താ​​ക്ക​​ളും പാ​​ര്‍ട്ടി നി​​ല​​പാ​​ടു​​ക​​ളെ​​ന്ന രീ​​തി​​യി​​ല്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ശ്രേ​​യാം​​സ്‌​​ കു​​മാ​​ര്‍ സ്ഥാ​​നം ഒ​​ഴി​​യാ​​മെ​​ന്നു സൂ​​ചി​​പ്പി​​ച്ച​​ത്. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​ണ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി പാ​​ര്‍ട്ടി നി​​ല​​പാ​​ടു​​ക​​ള്‍ പ​​റ​​യേ​​ണ്ട​​ത്. അ​​തി​​നു പ​​ക​​ര​​മാ​​യി മ​​റ്റ് ആ​​ളു​​ക​​ള്‍ തോ​​ന്നു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ വി​​ളി​​ച്ചുപ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ല്‍ താ​​ന്‍ ഈ ​​സ്ഥാ​​ന​​ത്തി​​രി​​ക്ക​​ണോ എ​​ന്ന രീ​​തി​​യി​​ലാ​​ണു ശ്രേ​​യാം​​സ്‌​​കു​​മാ​​ര്‍ രാ​​ജി​​സ​​ന്ന​​ദ്ധത അ​​റി​​യി​​ച്ച​​ത്.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള വി​​ല​​പേ​​ശ​​ല്‍ ത​​ന്ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടു​​കൂ​​ടി​​യാ​​ണു ആ​​ര്‍ജെ​​ഡി സം​​സ്ഥാ​​ന കൗ​​ണ്‍സി​​ലി​​ല്‍ എ​​ല്‍ഡി​​എ​​ഫ് സം​​വി​​ധാ​​ന​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​മു​​ന്ന​​യി​​ച്ച​​ത്. ക​​ല്‍പ്പ​​റ്റ, വ​​ട​​ക​​ര, കൂ​​ത്തു​​പ​​റ​​മ്പ് സീ​​റ്റു​​ക​​ള്‍ക്കു പു​​റ​​മേ ഇ​​ത്ത​​വ​​ണ കോ​​വ​​ളം സീ​​റ്റു​​‍കൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ടാ​​നും യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി.

കോ​​ഴി​​ക്കോ​​ട് കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ മ​​ത്സ​​രി​​ച്ച അ​​ഞ്ചി​​ട​​ങ്ങ​​ളി​​ലും ആ​​ര്‍ജെ​​ഡി സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍ തോ​​ല്‍ക്കാ​​ന്‍ കാ​​ര​​ണം എ​​ല്‍ഡി​​എ​​ഫി​​ലു​​ണ്ടാ​​യ കാ​​ലു​​വാ​​ര​​ലാ​​ണെ​​ന്നും കൗ​​ണ്‍സി​​ല്‍ വി​​ല​​യി​​രു​​ത്തി. ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ സി​​പി​​എ​​മ്മി​​നെ​​യാ​​ണ് ആ​​ര്‍ജെ​​ഡി പ്ര​​തി​​ക്കൂ​​ട്ടി​​ല്‍ നി​​റു​​ത്തു​​ന്ന​​ത്. പാ​​ര്‍ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ വ​​ര്‍ഗീ​​സ് ജോ​​ര്‍ജ്, നീ​​ല​​ലോ​​ഹി​​ത​​ദാ​​സ​​ന്‍ നാ​​ടാ​​ര്‍, കെ.​​പി. മോ​​ഹ​​ന​​ന്‍, സു​​രേ​​ന്ദ്ര​​ന്‍ പി​​ള്ള തു​​ട​​ങ്ങി​​യ​​വ​​രും യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up